പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ R.ആനന്ദ് IPS അവർകളുടെ ശുപാർശയിൽ ബഹു. തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ ശ്രീമതി. എസ്. അജിതാ ബീഗം IPS, അവർകളുടെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നൗഫൽ, വയസ്സ് 38, വഴിയിലേതിൽ വീട്, കോട്ടപ്പാടം, പട്ടിത്തറ, തൃത്താല, പാലക്കാട് ജില്ല എന്നയാളുടെ പേരിൽ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007 വകുപ്പ് 15 ചുമത്തി നാടു കടത്തി. കാപ്പ നിയമം വകുപ്പ് 15 (1) (a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും (6)ആറു മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്.
അന്യായമായി തടസ്സം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക, കുറ്റകരമായി വസ്തു കയ്യേറ്റം ചെയ്യുക, സ്തീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി കയ്യേറ്റവും കുറ്റകരമായ ബലപ്രയോഗവും നടത്തുക, നഷ്ട്ടം വരുത്തുന്നതരത്തിൽ ദ്രോഹം ചെയ്യുക എന്നീ കുറ്റങ്ങൾക്കാണ് നൗഫലിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.