കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാഞ്ഞിരത്ത് സമരം നടത്തി.
ചിറക്കൽപ്പടി:ദില്ലിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിസാൻ സഭയുടേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിൽ കോങ്ങാട് മണ്ഡലം കേന്ദ്രീകരിച്ച് കാഞ്ഞിരത്ത് സത്യഗ്രഹം നടന്നു. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ, ജനവിരുദ്ധ നിയമങ്ങൾ നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നുസത്യാഗ്രഹം. സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. ശിവദാസൻ ഉൽഘാടനം ചെയ്തു രാജ്യത്താകെ നടക്കുന്ന കർഷകപ്രക്ഷോഭം അടിച്ചമർത്താൻ ബിജെപി സർക്കാർ ശ്രമിക്കുകയാണ്. കാർഷികവിളകൾക്ക് ന്യായവില നിഷേധിക്കുകയാണ്.കര്‍ഷക സമരത്തെ പിന്തുണക്കുന്നവരെല്ലാം ദേശവിരുദ്ധരായിചിത്രീകരിക്കപ്പെടുകയാണ്. കെവിസി മേനോൻ, ചാണ്ടി, ചിന്നക്കുട്ടൻ, ശിവൻ, തങ്കച്ചൻ, രാമൻകുട്ടി ,രാധാകൃഷ്ണൻ ,ശിവാനന്ദൻ തുടങ്ങിയവർ കർഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് സംസാരിച്ചു