പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറല്‍ കമ്ബാർട്ട്മെൻറുകളുടെ ഇടനാഴിയില്‍ ഉടമസ്ഥനില്ലാത്ത രീതിയില്‍ രണ്ട് ചാക്കുകളിലായി വച്ചിരുന്ന ഫലവൃക്ഷച്ചെടിതൈകളുടെ ചുവട് ഇളക്കി പരിശോധിച്ചതില്‍ മണ്ണിനു പകരം കഞ്ചാവ് നിറച്ച് വച്ചതായി കണ്ടെത്തി.
നാരകം, മാതളനാരങ്ങ, പേരയ്ക്ക, മൈലാഞ്ചി തുടങ്ങിയ വൃക്ഷത്തൈച്ചെടികളുടെ അടിഭാഗത്തുള്ള മണ്‍ച്ചട്ടി കവറില്‍ മണ്ണിനു പകരം കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു. കടത്താൻ ശ്രമിച്ച 19.5 കിലോ കഞ്ചാവ് തുടർ നിയമ നടപടികള്‍ക്കായി എക്സൈസ് കണ്ടുകെട്ടി. കണ്ടുകെട്ടിയ കഞ്ചാവിന് ഒൻപതര ലക്ഷത്തോളം രൂപ വില വരും.