30 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ പാലക്കാട് ജംക്ഷൻ റയില്‍വെ സ്റ്റേഷനില്‍ പിടിയിലായി.പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി ബിജു (31), വാലന്‍ചുഴി സ്വദേശി അഫ്‌സല്‍ (28) എന്നിവരെയാണ് പിടിയിലായത് .
ആന്ധ്രയിലെ പലാസയില്‍ നിന്ന് ഷാലിമാര്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ പത്തനംതിട്ടയിലേക്ക് കഞ്ചാവ് കൊണ്ടുപോകുകയായിരുന്നു ഇവര്‍. സംയുക്ത സംഘത്തിന്റെ പരിശോധന കണ്ട് ട്രെയിനില്‍ നിന്നിറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.