കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം.,,, പുതുശ്ശേരി പഞ്ചായത്തിൽ കഞ്ചിക്കോട് പയറ്റുകാട് വ്യാജ മദ്യം കഴിച്ചത് മൂലം മൂന്നു പേർ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം എ കുമാരസ്വാമി ആവശ്യപ്പെട്ടു. മാത്രമല്ല വ്യാജ മദ്യത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തുവാൻ എക്സൈസ്, പോലീസ് വകുപ്പുകൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകാൻ തയ്യാറാകണമെന്നും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകുവാൻ തയ്യറാകണമെന്നും അദ്ദേഹം സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. വ്യാജ മദ്യ ദുരന്തത്തിന് കരണക്കാരായവരെ കർശനമായ ശിക്ഷാനടപടികൾക്ക് വിധേയരാക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യം ഉന്നയിച്ചു..