ആലത്തൂർ സബ് ജയിലിൽനിന്ന് ചാടിയ രണ്ട് മോഷണക്കേസ് പ്രതികളെ പൊലീസ് പിടികൂടി. ആനക്കല്ല് പൂക്കുണ്ട് കോളനിയിൽ വിഷ്ണുദാസ് (29), ചേറായ ചോലയംകുണ്ട് വെള്ളാരംകല്ലിങ്കൽ മുഹമ്മദ് ഷാനിഫ് (21) എന്നിവരാണ് ജയില്‍ ചാടിയത്. ബുധനാഴ്ച രാവിലെ 6.15ന് ജയിലിൽ അടുക്കള ജോലികൾക്കായി പുറത്തിറക്കിയ സമയത്താണ് ഇവര്‍ മതിൽ ചാടി രക്ഷപ്പെട്ടത്. ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിൽ പൊലീസും ജയിലധികൃതരും ചേര്‍ന്ന് മലമലമുക്ക് കൊടിൽപ്പാടത്തുവച്ച് മുഹമ്മദ് ഷാനിഫിനെ പിടികൂടി. വിഷ്ണുദാസിനെ പരിസരത്തുള്ള പെരിങ്ങോട്ടുകുന്നിലെ പൈനാപ്പിൾ തോട്ടത്തിൽനിന്നും പിടികൂടി.