മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി വല്ലപ്പുഴ യിൽ വേറിട്ടൊരു വിവാഹം
പട്ടാമ്പി | വിവാഹം താങ്ങാനാവാത്ത ബാധ്യതകളും പ്രതിസന്ധികളും തീർക്കുന്ന പുതിയകാലത്ത് സ്വന്തം മകന്റെ വിവാഹത്തോടൊപ്പം അർഹതയുള്ള മറ്റു മൂന്നു പേരുടെ മംഗല്യസൗഭാഗ്യം കൂടി സാക്ഷത്കരിച്ച് വല്ലപ്പുഴയിൽ വേറിട്ടൊരു വിവാഹം.
വല്ലപ്പുഴ യാറം കളത്തിൽ സിദ്ദീഖ് ആണ് തന്റെ മകൻ മുഹമ്മദ് ഫാസിലിന്റെ വിവാഹത്തോടൊപ്പം മറ്റു മൂന്നു പേരുടെ വിവാഹം കൂടി മുഴുവൻ ചെലവുകളും വഹിച്ച് നടത്തിക്കൊടുത്തത്. വിവാഹിതരാകുന്ന വധൂവരന്മാരുടെ വസ്ത്രം ആവശ്യമായ സ്വർണ്ണാഭരണം ഇരു വീട്ടുകാരുടെ പ്രതിനിധികൾക്കും വിവാഹസൽക്കാരം ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ഏറ്റെടുത്തു കഴിഞ്ഞദിവസം നടത്തിയ വിവാഹ ചടങ്ങ് നാടിന് നവ്യാനുഭൂതി പകർന്നു. വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത് പടി കെ എസ് എം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിക്കാഹുകൾക്ക് കാർമികത്വം നൽകി വല്ലപ്പുഴ യാറം മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദർ അൽ ഹസനി ഖുതുബക്ക് നേതൃത്വം നൽകി. സയ്യിദ് ശിഹാബുദ്ധീൻ ജിഫ്രി വല്ലപ്പുഴ പ്രാരംഭ പ്രാർത്ഥനയും എൻ കെ സിറാജുദ്ദീൻ ഫൈസി ആമുഖ പ്രഭാഷണവും നടത്തി, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ അബ്ദുല്ലത്തീഫ്, ഡോ. പി സരിൻ, യു എ റഷീദ് അസ്ഹരി,മുഹമ്മദലി സഅദി,മുഹമ്മദ് കുട്ടി അൻവരി, അബ്ദുസ്സലാം അൻവരി, പി എസ് എ തങ്ങൾ മാട്ടായ ആശംസകൾ നേർന്നു
ഫോട്ടോ
വല്ലപ്പുഴ ചൂരക്കോട് നടന്ന സമൂഹ വിവാഹത്തിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിക്കാഹിനു കാർമികത്വം നൽകുന്നു