ഫാര്‍മസിസ്റ്റ് ഗ്രേഡ് 2: അഭിമുഖം 29 ന്
ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 116/2020) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 29 ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം മേഖലാ ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ്
ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. അപേക്ഷകര്‍ക്ക് ഡി.ഫാം/ഉയര്‍ന്ന യോഗ്യത-സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രായപരിധി 18 നും 40 നും ഇടയില്‍. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളര്‍ പ്രായം, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പുമായി ജനുവരി 28 ന് രാവിലെ 9.30 ന് ജില്ലാ ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 0491 2533327, 2534524
അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും സ്‌കോളര്‍ഷിപ്പ്/ക്യാഷ് അവാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചതായി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ 0491 2515765
ഗസ്റ്റ് അധ്യാപക നിയമനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് ഡി.സി.എഫ്.എ/ ടാലി വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അപേക്ഷകര്‍ എം.കോം /ബി.കോം ബിരുദത്തില്‍ ഫസ്റ്റ് ക്ലാസും ഡി.സി.എഫ്.എ/ ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവരും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ജനുവരി 29 ന് രാവിലെ 10 ന് പാലക്കാട് എല്‍.ബി.എസ് സെന്റര്‍, ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് മുമ്പാകെ എത്തണം. ഫോണ്‍ 0491 2527425
അറബിക് ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ : അഭിമുഖം രണ്ടിന്
വിദ്യാഭ്യാസ വകുപ്പില്‍ അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 179/2020 ) തസ്തിക തിരഞ്ഞെടുപ്പിനുള്ള അഭിമുഖം ഫെബ്രുവരി രണ്ടിന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.