ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും
ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. കിഫ്ബിയില്‍ നിന്നുള്ള 126 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. 2023 ലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1,85,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ലിഫ്റ്റ്, റാംപ് തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് നിര്‍മാണം.
കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് പി.കെ ജയശ്രീ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ഫോട്ടോ: ജില്ലാ ആശുപത്രിക്കു വേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളും സംഘവും സന്ദര്‍ശിക്കുന്നു.