പാലക്കാട് ജില്ല പട്ടാമ്പിയിലെ പരേതനായ കുരിയാട്ടുതൊടി അബൂബക്കറിൻ്റെ മകൻ ഷാനവാസ് (ബാബു) ജിദ്ദയിൽ
മരണപ്പെട്ടു.
ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്നു.
41 വയസായിരുന്നു.
ജിദ്ദ ശറഫിയയിലെ SNACK റസ്റ്റോറൻ്റിലെ മുൻ ജീവനക്കാരനായിരുന്നു.
ഇപ്പോൾ റസ്റ്റോറൻ്റിനടുത്ത് SNACK ജൂസ് കട നടത്തി വരികയായിരുന്നു.
ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
മാതാവ് :
പുളിക്കൽ ആയിശ > കൈപ്പുറം
ഭാര്യ :
കള്ളിയതൊടി മൊയ്തീൻ്റെ മകൾ സമീറ > കാരക്കാട്
മക്കൾ :
- നഹാസ് (19)
- റിയാസ് (17)
- ഫാത്തിമ നിദ (13)
നിയമ നടപടികൾ പൂർത്തിയാക്കി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഖബറടക്കം അവിടെ തന്നെ നടത്തും.