നെന്മാറ:- നൃത്താഞ്ജലി നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് നൃത്തത്തോടൊപ്പം വായനാശീലം വളർത്തുക എന്ന നൃത്ത അദ്ധ്യാപകൻ രാജു മാസ്റ്ററുടെ ആശയം ഉൾക്കൊണ്ട് അമ്പതോളം ബുക്കുകൾ കൈമാറി JCI നെന്മാറ മാതൃകയായി. United Nations Sustainable Development Goals#4 ൻ്റെ ഭാഗമായുള്ള ഈ പരിപാടിയിൽ JCI നെന്മാറ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ സോണൽ ഓഫീസർ അനന്തരാമൻ നൃത്താദ്ധ്യാപകൻ രാജുമാസ്റ്റർക്ക് പുസ്തകങ്ങൾ കൈമാറി.