ജെ സി ഐ നെന്മാറയും,അയിനംപാടം തെക്കുമുറി അംഗൻവാടിയും സംയുക്തമായി വയോജനദിനം ആചരിച്ചു. പ്രസ്തുത പരിപാടിയിൽ അംഗൻവാടി നമ്പർ 43ലെ ടീച്ചർ ജ്യോതി സ്വാഗതവും
ജെ സി നെന്മാറ പ്രസിഡന്റ് സൗമ്യ സുരേഷ് അധ്യക്ഷതയും, ഇരുപതാം വാർഡ് മെമ്പർ ശ്രീജ മുരളി ഉദ്ഘാടനവും നിർവഹിച്ചു. മുഖ്യാതിഥിയായി സി ഡി പി ഓഫീസർ ശിശിര, എൻ എം എം ഓഫീസർ നവാസ് എന്നിവർ പങ്കുചേർന്നു. വയോജന ദിനാചരണത്തിന്റെ ഭാഗമായി 15 വയോജനങ്ങളൾക്ക് ആദരസൂചകമായി വസ്ത്രങ്ങൾ നൽകി. പരിപാടിയിൽ ജെ സി ഐ മേഖലാ സോൺ ഓഫീസർ സുരേഷ് അനന്തരാമൻ, സെക്രട്ടറി വിനേഷ് എന്നിവർ സംസാരിച്ചു.










