ജനതാദൾ ലോങ്ങ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വാളയാർ (പാലക്കാട്) :-
വാളയാർ പെൺകുട്ടികൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കൊണ്ട് ഭാരതീയ നാഷണൽ
ജനതാദൾ സംസ്ഥാന കമ്മിറ്റി വാളയാറിൽ നിന്നും മുഖ്യമന്ത്രിയുടെ
വസതിയിലേക്ക് നടത്തുന്ന ലോങ്ങ് മാർച്ച് പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേസ് അരിവാൾ കാർക്ക് അനുകൂലമായി മാറ്റിയ
രണ്ടു ഉദ്യാഗസ്ഥരിൽ ഒരാൾക്ക് dysp ആയും ഒരാളെ സർക്കിൾ ഇൻസ്‌പെക്ടർ ആയും
സ്ഥാനകയറ്റം നൽകിയത് ആ കുട്ടിക്കളോടുള്ള അനീതി വെളിവാകുകയാണ് ഉണ്ടായത്
എന്ന് അദ്ദേഹം ലോങ്ങ് മാർച്ച് ഉത്‌ഘാടനം ചെയിതു കൊണ്ട് പ്രസ്താവിച്ചു.
ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ജോൺ ജോൺ ഉദ്ഘാന
സമ്മേളനത്തിന് അധ്യക്ഷനായി, പിണറായി വിജയന് ആഭ്യന്തര വകുപ്പ് കൈകാര്യ
ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ കേരളത്തിൽ സ്ത്രീകൾക്കും
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു. പിണറായിയുടെ നേതൃത്വത്തിൽ
കേരളത്തിലെ പോലീസ് ക്രിമിനൽവത്കരിക്കപ്പെട്ടു എന്ന് ജോൺ ജോൺ
കുറ്റുപ്പെടുത്തി.പാർലിമെന്റ് ബോർഡ് ചെയർമാൻ എം എം കബീർ സംസ്ഥാന
ഭാരവാഹികളായ ബഷീർ തൈവളപ്പിൽ, ഷംനാദ് കൂട്ടിക്കട, സി കെ സഹജൻ, യുവജനത
സംസ്ഥാന അദ്ധ്യക്ഷൻ ജോമി ചെറിയാൻ എന്നിവർ സംസാരിച്ചു.
വാളയാറിലെ പെൺകുട്ടികളുടെ വീട്ടിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. വാളയാർ
പെൺകുട്ടികളുടെ അമ്മ ഭാഗ്യവതി ലോങ്ങ് മാർച്ചിനായുള്ള ദീപശിഖ ജാഥാ
ക്യാപ്റ്റൻ സെനിൻ റാഷിക്ക് കൈമാറി. ഇന്നത്തെ സമാപനം സ്റ്റേഡിയം ബസ്
സ്റ്റാൻഡ് പരിസരത്ത് നടക്കും. സമാപന സമ്മേളനം പാലക്കാട് വി.കെ ശ്രീകണ്ഠൻ
എം.പി നിർവ്വഹിക്കും. വാളയാറിൽ നിന്നുമാരംഭിച്ച ജാഥ 408 കിലോമീറ്റർ
പിന്നിട്ട് 250 സ്വീകരണ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി നവംബർ 2 ന്
ക്ലിഫ് ഹൗസിൽ സമാപിക്കും. മാർച്ചിൻ്റെ സമാപനം കെ.പി.സി.സി. പ്രസിഡൻറ്
മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.