ജയില്‍ ക്ഷേമദിനാഘോഷം നടത്തി
മലമ്പുഴ: മാനസിക പിരിമുറക്കം കുറഞ്ഞ് മാനസിക ഉല്ലാസം നേടാന്‍ കൃഷി ഉപകരിക്കുമെന്നും ജൈവ കൃഷിയാണെങ്കില്‍ ആരോഗ്യം സംരക്ഷിക്കുന്ന വിധത്തിലുള്ള പച്ചക്കറികള്‍ ഭക്ഷിയ്ക്കാമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
പാലക്കാട് ജില്ലാ ജയിലില്‍ സംഘടിപ്പിച്ച ജയില്‍ക്ഷേമദിനാഘോഷം ‘ കൊണ്ടാട്ടം 2021’ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സെന്ററല്‍ സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ സാം തങ്കയ്യന് അധ്യക്ഷത വഹിച്ചു. ജയിലില്‍ വരുന്നവര്‍ ആരും തന്നെ കുറ്റവാളികളായി ജനിച്ചവരെല്ലെന്നും സാഹചര്യമാണ് അവരെ കുറ്റവാളികളാക്കി മാറ്റിയതെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇവിടെ നിന്നും പുറത്തുപോയാല്‍ ഇനി കുറ്റം ചെയ്യാതെ സമൂഹത്തില്‍ മാന്യമായി ജീവിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തൃശൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് സാജന് , പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുരേഷ് ബാബു, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ് , യുവക്ഷേത്ര കോളേജ് വൈസ് പ്രിന്ിസിപ്പാള് ഡോ. ഫാ: ലാലു ഓലിക്കല്‍, ലയണ്‍സ് ക്ലബ് ഓഫ് പാലക്കാട് പ്രസിഡന്റ് പിടി ജോസ്, ജയില്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍, വെല്‍ഫെയര്‍ ഓഫീസര്‍ ധന്യ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മേഴ്സികോളേജ് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.