മലമ്പുഴ: ജില്ല ജയിലിൽ കൊയ്ത്തുത്സവം. ജയിലിലെത്തുന്നവരെ നന്നാക്കാൻ മാത്രമല്ല .ജയിൽ വളപ്പിൽ കൃഷിയിറക്കി നന്നായി വിളവെടുക്കാനുമറിയാംമെന്ന് മലമ്പുഴയിലെ ജില്ല ജയിൽ അധികൃതർ ഒരിക്കൽ കൂടി തെളിയിച്ചു. കൊയ്ത്തുത്സവം പുതിയതായെത്തി ജയിൽ സൂപ്രണ്ട്സി ശിവദാസൻ ഉദ്ഘാടനം ചെയ്തു. 25 സെൻ്റ് സ്ഥലത്തിറക്കിയ ഉണ്ടമസൂരിയാണ് ( എ എസ് ടി ) ഇപ്പോൾ കൊയ്യൂന്നത്. സമീപത്തുള്ള ഉമയുടെ കൊയ്ത്ത് അടുത്ത മാസം നടക്കും. നെല്ല് അരിയാക്കി ജയിലിൽ തന്നെ ഭക്ഷണത്തിന് ഉപയോഗിക്കും
വിയുരിലേക്ക്സ്ഥലം മാറി പോയ ജയിൽ സൂപ്രണ്ട് കെ അനിൽകുമാർ പ്രത്യേക താൽപര്യമെടുത്താണ് ,ചരൽ കല്ല് നിറഞ്ഞ ഭൂമിയിൽ നെൽകൃഷിയിറക്കിയത്.
ഡെ: സുപ്രണ്ട് ദിനേശ് ബാബു, അസി. ഗ്രേഡ് രണ്ട് അപ്പുക്കുട്ടൻ, ഡി.പി.ഒമാരായ സുരേഷ്, കൃഷ്ണമൂർത്തി, എ.പി.ഒമാരായ ഉദയകുമാർ, ഷെയ്ക്ക്, എന്നീവർക്കൊപ്പം തടവുപുള്ളികളും പങ്കാളികളായി.