മണ്ണാർക്കാട്ടെ ജയിൽ ഭൂമി ഏറ്റെടുക്കൽ വിവാദം റിയൽ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടിയോ
മണ്ണാർക്കാട്:ജയിലിനായി ഭൂമി വിട്ടുനൽകിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുക എന്നത് മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മണ്ണാർക്കാട് മുണ്ടെക്കാരാട് പ്രദേശത്തെ കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിൽ ഉള്ള 2.86 ഹെക്ടർ ഭൂമി മണ്ണാർക്കാട് സബ് ജയിൽ നിർമ്മാണത്തിന് കൈമാറുന്നതിനുള്ള സർക്കാര് ഉത്തരവിനെതിരെ ഉയർന്നു വന്ന വിവാദങ്ങൾ തികച്ചും ദുരുദ്ദേശപരവും ജനാഭിലാഷത്തിന് എതിരുമാണ്.മണ്ണാർക്കാട് ജയിൽ എന്ന ആവശ്യം വളരെ മുൻപ് തന്നെ ഉയർന്നു വന്നതാണ്.കളത്തിൽ അബ്ദുള്ള എംഎൽഎ ആയിരുന്ന സമയത്ത് ആണ് ഇത് ആദ്യം വന്നത്.പിന്നീട് ജോസ് ബേബി എംഎൽഎ ആയിരുന്ന സമയത്ത് അതിന്റെ പ്രാഥമിക പ്രവത്തനങ്ങൾ ആരംഭിച്ചു.2011 ൽ ഒറ്റപ്പാലം ആർഡിഒ ഇതിന്റെ നിർദേശം കളക്ടർക്ക് സമർപ്പിച്ചു.ഇവിടെ നിന്ന് മണ്ണ് ഏടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികൾക്ക് എതിരെ കേസും ഈ കാലഘട്ടത്തിൽ ഉണ്ടായി.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജയിൽ വകുപ്പിന് ഈ സ്ഥലം കൈമാറാൻ ആഭ്യന്തര വകുപ്പ് ജലസേചനവകുപ്പിന് റവന്യൂ വകുപ്പ് മുഖേന ശുപാർശ ചെയ്തു.ആയത് ആണ് ഇപ്പോൾ നടപ്പിലാവുന്നത്. ഇതോടുകൂടി അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാടിൻെറ വലിയൊരു പ്രശ്നമാണ് പരിഹരിക്കപ്പെടാൻ പോകുന്നത്.കാരണം ഒരു കേസിൽപ്പെട്ട പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചാൽ കോടതി നടപടികൾ പൂർത്തിയാക്കി ഉത്തരവ് ലഭിയ്ക്കുന്നത് 4 മണിയ്ക്ക് ശേഷം ആവുകയും പിന്നീട് പാലക്കാട് ജയിലിൽ എത്തി പ്രതിയെ മോചിപ്പിക്കുക എന്നത് പ്രയാസം ഉള്ള കാര്യമാണ്.അതുപോലെ തന്നെ വിചാരണയ്ക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കുന്ന സന്ദർഭങ്ങളിലും ഇതു തന്നെയാണ് സംഭവിക്കുന്നത്.അട്ടപ്പാടി ട്രൈബൽ താലൂക്ക് ആക്കിയതിനാൽ അഗളിയിൽ താമസിയാതെ പുതിയ കോടതി പ്രവർത്തനം തുടങ്ങും.അപ്പോൾ വിചാരണ തടവുകാരെ പാലക്കാട് ജയിലിൽ നിന്ന് രാവിലെ കോടതി സമയത്ത് അഗളിയിൽ ഹാജരാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നതുമാണ്.ഈ സാഹചര്യങ്ങൾ നിലവിലിരിക്കെ ഇപ്പൊൾ ഉയർന്നു വന്നിട്ടുള്ള ആക്ഷേപങ്ങൾ തികച്ചും സ്വാർത്ഥ താല്പര്യങ്ങൾ മുൻനിർത്തി ഉള്ളതും കച്ചവടപരവുമാണ്.മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ ജനങ്ങളുടെ പാർപ്പിട പ്രശ്നങ്ങൾ ഉയർത്തി കാട്ടിയും, സ്റ്റേഡിയം എന്ന കാര്യം പറഞ്ഞു ഇതിനെ അട്ടിമറിയ്ക്കാനാന്ന് ശ്രമം.ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയ്ക്ക് അകത്തുതന്നെ ഒരുപാട് സ്ഥലങ്ങൾ സ്വകാര്യ വ്യക്തികളുടെ കൂടി സഹായത്തോടെ മുൻസിപ്പാലിറ്റി മുൻകൈ എടുത്താൽ കണ്ടെത്താൻ കഴിയാവുന്നതേയുള്ളു. മുൻസിപ്പാലിറ്റിക്കകത്ത് നായാടിക്കുന്നിൽ ഇപ്പൊൾ തന്നെ മിനി സ്റ്റേഡിയം നിലവിൽ ഉണ്ട്. പ്രസ്തുത സ്റ്റേഡിയം ആധുനിക കാലത്തിനനുസരിച്ച് നവീകരിക്കാൻ ആവശ്യമായ ഇടപെടലാണ് എംഎൽഎ യുടെ കൂടി സഹായത്തോടെ മുനിസിപ്പാലിറ്റി അടിയന്തിരമായി ഏറ്റെടുക്കേണ്ടത്.തിരുവിഴാംകുന്ന് കാർഷിക സർവകലാശാലയിൽ ജയിൽ ആരംഭിക്കാം എന്ന നിർദ്ദേശവും പ്ലാന്റേഷൻ കോർപ്പറേഷനുമായി ബന്ധപ്പെട്ട് വന്ന നിർദ്ദേശവും പ്രായോഗികമല്ല എന്നത് ഏതൊരാൾക്കും അറിയാവുന്നതാണ്. ആയതിനാൽ ജയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവത്തനങ്ങൾ ആരംഭിക്കാൻ പോകുന്ന ഈ സമയത്ത് ഇതിനെതിരായി ഉയർന്നുവന്ന വിവാദങ്ങൾ
തെറ്റിദ്ധാരണജനകമാണ്.
ജയിലിനായി മാറ്റി വെച്ച സ്ഥലം അതിനായി തന്നെ ഉപയോഗിക്കേണ്ടതാണ്. ഭൂമാഫിയകളുടെയും കച്ചവട താൽപരൃക്കരുടെയും വക്താവായി മണ്ണാർക്കാട് എംഎൽഎ തരംതാഴരുത്. നാടിന്റെ വിശാലമായ വികസന കാഴ്ചപ്പാടിനൊപ്പം നിന്ന് മണ്ണാർക്കാടിൻെറ ദീർഘനാളത്തെ ഒരു പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾക്ക് ഗവണ്മെന്റ് മുൻകൈ എടുത്ത് പോകുമ്പോൾ അതിന് പിൻതുണ നൽകാൻ തന്റെ കഴിവും പരിശ്രമവും പൂർണമായി എംഎൽഎയും നഗരസഭാ അദ്ധ്യക്ഷനും വിനിയോഗിക്കണമെനാണ് അറിയിക്കുവാനുള്ളത്. മണ്ണാർക്കാട്:ജയിലിനായി ഭൂമി വിട്ടുനൽകിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുക എന്നത് മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.









