യുത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ യോഗം മംഗലാംകുന്ന് കിഴക്കേക്കര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗം ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡന്റ് TH ഫിറോസ് ബാബു ഉദ്ഘാടനം നിർവഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് EK ജസീൽ അധ്യക്ഷത വഹിച്ചു യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലം ഭാരവാഹികൾ ചാർജ് ഏറ്റെടുത്തു. യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ Dr സരിൻ,ജസീർ മുന്ദ്രോത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷബീർ നീരാണി, ശരഞ്ജിത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാമകൃഷ്ണൻ മാസ്റ്റർ, യുഡിഫ് ചെയർമാൻ ഗിരീഷ് മാസ്റ്റർ, അനുരൂപ്, സിനോഷ്, നുഫൈൽ, ദീപക്, വിപിൻ,ഫൈറൂസ്, വിഷ്ണു, സഗീത് തുടങ്ങിയവർ സംസാരിച്ചു