യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു. തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താനായി തയ്യാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആറന്മുളയില് അടുത്ത തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താന്‍ സിപിഎമ്മിനൊപ്പം
ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്ന് എ കെ ഷാനിബ്. ഇത്തരത്തില്‍ ഒരു വാർത്താ സമ്മേളനം നടത്തേണ്ടി വരുമന്ന് കരുതിയിരുന്നില്ല എന്നും താൻ 15 വയസ് മുതല്‍ കെ എസ് യു വില്‍ പ്രവർത്തിക്കുന്ന ആളാണെന്നും എ കെ ഷാനിബ് പറഞ്ഞു.