മുണ്ടൂർ: ഐആർടിസിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മണ്ണു പരിശോധന ലബോറട്ടറി പ്രവർത്തനം തുടങ്ങി. പിഎച്ച് കൂടാതെ പോഷകമൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ദ്വിതീയ മൂലകങ്ങളായ മഗ്നീഷ്യവും സൾഫറും പരിശോധിച്ചറിയാൻ സൗകര്യമുണ്ട്.
ചെടികളുടെ വളർച്ചയേയും ഉയർന്ന വിളവിനെയും സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായ ഇരുന്പ്, ചെന്പ്, മാംഗനീസ്, സിങ്ക്, ബോറോ എന്നീ സൂക്ഷ്മമൂലകങ്ങൾ പരിശോധിക്കുന്നതിന് ആവശ്യമായ ആധുനിക ഉപകരണമായ ആറ്റമിക് അബ്സോർപ്ഷൻ സ്പെക്ട്രോ ഫോട്ടോമീറ്റർ (എഎപി) പരിശോധനാ സംവിധാനവും ഇവിടെ ലഭ്യമാണ്. മണ്ണു പരിശോധനയ്ക്കുശേഷം അനുയോജ്യമായ പരിഹാര നിർദേശങ്ങൾ അടങ്ങിയ സോയിൽ ഹെൽത്ത് കാർഡും കർഷകർക്ക് ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 9447 771 094 എന്ന നന്പറിൽ ബന്ധപ്പെടണം.