ഐ.പി.എല്‍ പൂരം കാണാം BIG സ്‌ക്രീനില്‍: പാലക്കാട് ബി.സി.സി.ഐയുടെ IPL ഫാന്‍ പാര്‍ക്ക്
ഐ.പി.എല്‍ സീസണ്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പംപോലും ചോരാതെ മത്സരങ്ങള്‍ വലിയ സ്‌ക്രീനില്‍ തത്സമയം ആസ്വദിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബി.സി.സി.ഐ) ഐ.പി.എല്‍ ഫാന്‍പാര്‍ക്കിലൂടെ അവസരമൊരുക്കുകയാണ്.
മാര്‍ച്ച് 29,30 തീയതികളില്‍ നടക്കുന്ന മത്സരങ്ങളാണ് പാലക്കാട് കോട്ടമൈതാനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കൂടാതെ ഫുഡ് സ്റ്റാള്‍, സംഗീത നിശ, കുട്ടികളുടെ വിവിധ ഗെയിമുകള്‍ എന്നിവയും ഐ.പി.എല്‍ ആരാധകര്‍ക്ക് ആസ്വദിക്കാനായി ഫാന്‍ പാര്‍ക്കുകളില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 50 നഗരങ്ങളിലാണ് ബി.സിസി.ഐ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയിട്ടുള്ളത്.