കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചാണ് ചെല്ലങ്കാവ് ആദിവാസി ഊരിലെ 5 പേർ മരിച്ചതെന്നു സംശയം. മരിച്ചവർ കഴിച്ചതു മദ്യമല്ലെന്നു സ്ഥിരീകരിച്ചതായി എക്സൈസ് അറിയിച്ചു. മൃതദേഹത്തിൽ നിന്നെടുത്ത ദ്രാവകങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാലേ ദുരന്തകാരണം വ്യക്തമാകൂ. ഇത് ഉടൻ ലഭിക്കാൻ ഡിജിപി മുഖേന നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം പറഞ്ഞു.