കായിക പ്രേമികള്‍ക്ക് ആശ്വാസമായി പാലക്കാട് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 3ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും.
സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ എം.എല്‍.എ അദ്ധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠൻ എം.പി, എം.എല്‍.എമാരായ കെ.ശാന്തകുമാരി, എ.പ്രഭാകരൻ, എൻ.ഷംസുദീൻ, പി.മമ്മിക്കുട്ടി, കെ.ബാബു, കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, മുഹമ്മദ് മുഹസിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര, ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി ടി.ആർ.അജയൻ എന്നിവർ പങ്കെടുക്കും.