പാലക്കാട്. ഇന്ത്യാ രാജ്യത്തെ… ” ബനാന റിപ്പബ്ലിക് ” ആക്കുവാൻ അനുവദിക്കില്ലെന്നും… ഡെൽഹിയിൽ സമരം ചെയ്ത് വരുന്നകർഷകരുടെ ആവശ്യം അംഗീകരിച്ചിട്ടില്ലെങ്കിൽ ജനുവരി 26.. ” കാർഷിക റിപ്പബ്ലിക്ക് ” ആയി പ്രഖ്യാപിക്കുമെന്നും ….. രാഷ്ട്രീയ കിസാൻ മാസംഘ് ദക്ഷിണേന്ത്യൻ കോർഡിനേറ്റർ -PT ജോൺ പ്രസ്താവിച്ചു…..ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് കളക്ടറേറ്റിന് മുൻപിൽ അനിശ്ചിതകാല സത്യഗ്രഹം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം….
കർഷക വിരുദ്ധ-ജന വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക, ചലോ ദില്ലി കർഷക സമരത്തെ പിന്തുണക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പാലക്കാട് കലക്ട്രേറ്റ് പടിക്കൽ….അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി.ജോൺ ഉത്ഘാടനം ചെയ്യുതു. ഡെൽഹി കർഷകസമര ഐക്യദാർഢ്യ സമിതി ജില്ലാ ചെയർമാൻ.K .അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.വിവിധ സംഘടനാ നേതാക്കളായ
വേലായുധൻ കൊട്ടേക്കാട്, ഹരിദാസ് കല്ലടിക്കോട്, സജീഷ് കുത്തന്നൂർ, സക്കീർ ഹുസൈൻ കൊല്ലങ്കോട്, വി.പി.നിസാമുദീൻ, ജയശ്രീ ചാത്തനാത്ത് , കെ.ആർ.ഹിമേഷ് , റെയ്‌മന്റ് ആന്റണി , അമ്പലക്കാട് വിജയൻ, സുധീർ ഒലവക്കോട്, ഹംസ ചെമ്മാനം, സന്തോഷ് മലമ്പുഴ, മാരിയപ്പൻ നീളിപ്പാറ, ആറുമുഖൻ പത്തിച്ചിറ, TM .സെയ്ത് ടി.എം, കെ.എ. രാജേഷ്, കെ.കെ. രാജൻ, കെ.സി.ജയനാഥൻ, കെ.എം.ബീവി., കെ.മായാണ്ടി, എന്നിവർ സംസാരിച്ചു

ഓരോദിവസവും ഓരോ സംഘടനകളുടെ നേതൃത്വത്തിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 6 മണിവരെയായിരിക്കും അനിശ്ചിതകാല സത്യഗ്രഹസമരം ഉണ്ടാകുക.
എന്ന്
ആറുമുഖൻ പത്തിച്ചിറ
9072 99 55 22
ഡൽഹി കർഷക സമര ഐക്യദാർഢ്യ സമിതി . പാലക്കാട്