ഓണത്തോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ പാൽപരിശോധനാ ലാബിന്റെ പ്രവർത്തനം തുടങ്ങി. ഗുണനിലവാരം കുറഞ്ഞതും മായംകലർന്നതുമായ പാൽ അതിർത്തികടന്നെത്താതിരിക്കാനാണ് ക്ഷീരവികസന വകുപ്പിന്റെ താത്കാലിക പാൽപരിശോധനാ കേന്ദ്രം തുറന്നത്. ഏഴുവരെ 24
മണിക്കൂറും ലാബ് പ്രവർത്തിക്കും.
പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാർഥങ്ങൾ എന്നിവ നിഷ്കർഷിക്കപ്പെട്ട അളവിൽ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. മായംകലർത്തിയ പാലും പാൽ കേടുവരാതിരിക്കാൻ ന്യൂട്രലൈസർ അടക്കമുള്ളവ കലർത്തിയ പാലും കണ്ടെത്തും. സ്ഥിരം പാൽപരിശോധനാകേന്ദ്രമായ മീനാക്ഷിപുരത്തും പരിശോധന ഊർജിതമാക്കി.
പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ക്ഷീരവികസന വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് വാളയാറിൽ പരിശോധനയ്ക്കുണ്ടാവുക.