https://www.facebook.com/100006025146058/posts/1518612295016261/
ആരോഗ്യ അവബോധം മുന്നോട്ടുള്ള ജീവിതത്തിന്അനിവാര്യം.’കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം’ചർച്ചാ സമ്മേളനംസംഘടിപ്പിച്ചു
പാലക്കാട്:മലയാളിക്കുണ്ടായ ആരോഗ്യ അവബോധംആവശ്യമാണെങ്കിലും,ആരോഗ്യത്തെ സംബന്ധിച്ച്അനാവശ്യമായ ഒരു ഭീതി നിലനിൽക്കുന്നതായിഎഴുത്തുകാരനുംമലയാളം യൂണിവേഴ്സിറ്റി അധ്യാപകനുമായ ഡോ.സി.ഗണേഷ് പറഞ്ഞു.അക്ഷരം കലാ സാംസ്ക്കാരിക വേദി ഒലവക്കോട് പ്രിയദർശിനി ബുക് സ്റ്റാളിൽ സംഘടിപ്പിച്ച’കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം’ചർച്ചയിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ ആരോഗ്യ മന്ത്രിവി.സി.കബീർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ഒരു മഹാമാരിയോടുള്ള നമ്മുടെ സമീപനവുംകരുതലും ഒരുപാടു മാറി.കേരളത്തിൽഒരുഘട്ടത്തിൽ പ്രതിരോധ നടപടികൾ കൈവിട്ടുപോയി.ഇപ്പോൾ അത് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.കേരളത്തിലെ സർക്കാർ മേഖലയിലെആരോഗ്യ സംവിധാനങ്ങൾ നമ്മുടെ അനുഗ്രഹമാണ്.കോവിഡ് വ്യാപനത്തോടൊപ്പം ആരോഗ്യ രംഗം നേരിട്ട മറ്റൊരു വെല്ലുവിളിയാണ്മാനസിക പ്രശ്നങ്ങൾ.ഒരു മുറിക്കുളിൽ അടച്ചിരിക്കുമ്പോൾ പോലും, ഈ ലോകവുമായും മനുഷ്യരുമായും നമ്മെ ബന്ധിപ്പിക്കുവാൻ സാങ്കേതിക വിദ്യയ്ക്കും സോഷ്യൽ മീഡിയയ്ക്കും കഴിഞ്ഞുവെന്നത് മാനസികാരോഗ്യം നില നിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചതായും പകർച്ചവ്യാധികളോട് സമരസപ്പെട്ട് ജീവിക്കാൻ ശീലിക്കേണ്ടതുണ്ടെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.ഡോ.റുക്സാന ഷമീർ,കെ.അസീസ് മാസ്റ്റർ,സണ്ണി എടൂർപ്ലാക്കീഴിൽ തുടങ്ങിയവർ കോവിഡ് കാല ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചു.
.
*അകത്തേത്തറ* ചേപ്പിലമുറി തേരുപാത റോഡിൽ ഇലക്ട്രിസിറ്റി ട്രാൻസ്ഫോർമർ..റോഡിനു സമീപമാ ണ്.കുട്ടികൾ ഇവിടെ ചിലപ്പോൾ വൈകുനേരം കളിക്കാറുണ്ട്… ഇതിൻറെ അടിസ്ഥാനത്തിൽ.. പരാതി നൽകി… ആയതിനാൽ.. ഇവിടെ സുരക്ഷാ കവചം ഒരുക്കി കെഎസ്ഇബി.നന്ദി. (ശിവരാജേഷ്, യുഡിഫ് മലമ്പുഴ നിയോജക മണ്ഡലം കൺവീനർ)