കൗണ്‍സിലര്‍ നിയമനം
ജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി സെന്ററില്‍ കൗണ്‍സിലറുടെ താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്. ഡബ്ല്യൂവാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം districthospitalpkd@gmail.com ല്‍ അപേക്ഷ അയക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.
ലാറ്ററല്‍ എന്‍ട്രി പ്രവേശനം
ഷൊര്‍ണൂര്‍ ഐ.പി. ടി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളേജില്‍ 2020-21 ലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തില്‍ ഒഴിവുള്ള ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (ജനറല്‍ വിഭാഗം) സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ്.ടു, വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 9 മുതല്‍ 11 വരെ കോളേജില്‍ നടക്കും.
ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 14990 രൂപയും ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ 12300 രൂപയും അഡ്മിഷന്‍ സമയത്ത് അടയ്ക്കണം. 1800 രൂപ ഒഴികെയുള്ള എല്ലാ ഫീസുകളും എ.ടി.എം കാര്‍ഡ് (ഇ -പോസ് ) മുഖേന മാത്രമേ അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let ലും www.iptgpc.ac.in ലും ലഭിക്കും.
റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായി
ജില്ലയില്‍ പൊതുവിദ്യാഭ്യാസം (ഹയര്‍സെക്കന്‍ഡറി വിഭാഗം) വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍- 099/2016) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ഡിസംബര്‍ അഞ്ചിന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം ലഭിച്ചതിനാല്‍ 2020 സെപ്റ്റംബര്‍ 19 മുതല്‍ റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഡ്രോയിംഗ് ടീച്ചര്‍: അഭിമുഖം 21 ന്
പാലക്കാട് ജില്ലയിലെ ഡ്രോയിംഗ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍: 417/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ ഒക്ടോബര്‍ 21 ന് അഭിമുഖം നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും അസ്സല്‍പ്രമാണങ്ങളുമായി എത്തണം. ഫോണ്‍: 0491 2505398.
ജില്ലാതല ബാങ്കിംഗ് അവലോകനയോഗം ആറിന്
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ഒക്ടോബര്‍ ആറിന് രാവിലെ 10.15 ന് ഓണ്‍ലൈനായി നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
എജ്യുക്കേഷന്‍ ഗ്രാന്‍ഡ്: തീയതി നീട്ടി
കേന്ദ്രീയ സൈനിക ബോര്‍ഡ് (കെ.എസ്.ബി) വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് നല്‍കുന്ന എജ്യുക്കേഷന്‍ ഗ്രാന്‍ഡിന് ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 30 വരെ http://ksb.gov.in ല്‍ അപേക്ഷിക്കാമെന്ന് അസി. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയും പ്ലസ് വണ്ണില്‍ പഠിക്കുന്നവര്‍ക്കുമാണ് അവസരം. അപേക്ഷകര്‍ മാര്‍ക്ക് ലിസ്റ്റിന് പകരം സ്‌കൂളില്‍ നിന്നു ലഭിച്ച പ്രമോഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല് മാതിയാവും. ഫോണ്‍: 0491-2971633.