തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വീരശൈവരെ പരിഗണിക്കണം: ഓള് ഇന്ത്യ വീര ശൈവസഭ
പാലക്കാട്: ജില്ലയില്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത പപ്പടനിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന കുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍, ഗുരുക്കള്‍ എന്നിവിഭാഗക്കാര്ക്ക് വീരശൈവ ഒ ബി സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പിന്നോക്ക വികസന വകുപ്പിന്റെ നിര്‍ദ്ദേശം പാലക്കാട് നടപ്പിലാക്കണമെന്നും വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വീരശൈവരെ പരിഗണിക്കണമെന്നും ഓള് ഇന്ത്യ വീരശൈവസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ദാസ് ആവശ്യപ്പെട്ടു.
ഓള് ഇന്ത്യ വീരശൈവ അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റിയോഗം ആണ്ടിമഠം പാഞ്ചാലിയമ്മന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോകുല്‍ദാസ്. ആര് ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. മുരുകന്, രമേഷ് ബാബു കഞ്ചിക്കോട്, ലതിക, മല്ലിക, രാധാകൃഷ്ണന്, മുരുകേശന് എന്നിവര്‍ പ്രസംഗിച്ചു.