നെല്ലിയാമ്പതി: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മലയോരമേഖലയായ നെല്ലിയാമ്പതിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് ജോലിക്കാർക്ക് കോവിഡ് ബോധവൽക്കരണം നടത്തി. പകർച്ചവ്യാധി നിയന്ത്രണം, തൊഴിലിടങ്ങളിലെ ആരോഗ്യം, എന്നീ പരിപാടികളുടെ ഭാഗമായി നെല്ലിയാമ്പതിയിലെ ലില്ലി പ്രദേശത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ പരിപാടി ADS നിഷ ഉദ്ഘാടനം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.അഫ്സൽ അധ്യക്ഷത വഹിച്ചു.”കോവിഡും പ്രതിരോധ മാർഗങ്ങളും” എന്ന വിഷയത്തെ കുറിച്ച് നെല്ലിയാമ്പതി പ്രൈമറി ഹെൽത്ത് സെന്റർ ലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ ബോധവത്കരണ ക്ലാസ് നടത്തി. പ്രസ്തുത പരുപാടിയിൽ ADS സുനിത സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശരൺറാം നന്ദിയും രേഖപ്പെടുത്തി.
ചിത്രം : നെല്ലിയാമ്പതി ലില്ലി പ്രദേശത്തു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ ആരോഗ്യം ജോയ്സൺ കോവിഡ് ബോധവത്കരണ ക്ലാസ്സ് നടത്തുന്നു.