അട്ടപ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധി
അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.
കാവുണ്ടിക്കൽ പ്ലാമരത്ത് റോഡും മണ്ണാർക്കാട് ചിന്നതടാകം റോഡുമാണ് ഉപരോധിക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയാണ് മരിച്ചത്.
രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേര്‍ന്നാണ് യുവതിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മല്ലീശ്വരിയെ ആന ആക്രമിച്ചത്.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ ആനയെ വനം പരിപാലകര്‍ കാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍ ആന ഉള്‍ക്കാട്ടിലേക്ക് മടങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെ വീണ്ടും ഇറങ്ങുകയായിരുന്നു. മല്ലീശ്വരിയുടെ മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.