ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻന്റെ നേതൃത്വത്തിൽ ആശുപത്രി മാലിന്യ സംസ്കരണം നടത്തുന്ന മലമ്പുഴയിലെ ‘ഇമേജ് ‘ലെ പ്രവർത്തനങ്ങൾ പാലക്കാട് ജില്ലക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാലക്കാട് മുന്നോട്ട് പ്രസിഡന്റ് ഡോ. എം. എൻ. അനുവറുദ്ധീൻ ആവശ്യപ്പെട്ടു. ഇമേജിൽ നടന്ന തീ പിടുത്തം ചുറ്റുവട്ടത്ത് അന്തരീക്ഷ മാലിന്യത്തിനു ഇടയാക്കും. മലമ്പുഴയിലെ ജലവും മലിനമാകും.
നിലവിൽ കേരളത്തിലെ 14 ജില്ലകളിലെയും എല്ലാ ആശുപത്രി മാലിന്യങ്ങളും മലമ്പുഴയിലാണ് സംസ്കരിക്കുന്നത്. “അപകടകരമായ ജൈവ വസ്തുക്കൾ “എന്നെഴുതിയ വാനിൽ ആണ് ജില്ലക്ക് പുറത്തു നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ “ഇമേജ് “ൽ എത്തിക്കുന്നത്. പാലക്കാട് മറ്റു ജില്ലകൾക്കുള്ള കുപ്പ തൊട്ടി അല്ല. പഞ്ചായത്ത് അധികാരികളെയും, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും കാര്യമായി സ്വാധീനിച്ചാണ് ഇമേജിലെ പല നിയമ വിരുദ്ധ പ്രവർത്തങ്ങളും നടത്തുന്നത്. സംസ്കരണ ശേഷിയുടെ പതിന്മടങ്ങു മാലിന്യം ആണ് ദിവസവും പ്ലാന്റിൽ എത്തുന്നത്. ഇതു ദിവങ്ങളോളം മാലിന്യം കെട്ടി കിടക്കാൻ ഇടയാക്കുന്നു. ഇനിയെങ്കിലും രാഷ്ട്രീയക്കാർ കണ്ണ് തുറന്നു യാഥാർഥ്യം മനസിലാക്കണം. ഇമേജിന്റെ നേതൃത്വം ആലങ്കരികമായി ഐ. എം. എ. ക്ക് ആണെങ്കിലും ചെന്നൈയിലെ ജെ. ജെ. മൾട്ടിക്ലെവ് എന്ന സ്വകാര്യ സ്ഥാപനം ആണ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.
എന്ന്,
Dr. M. N. Anuvarudheen