ഹൈദരലി തങ്ങളുടെ മതേതര കൈരളിക്ക് തീരാനഷ്ടം: അസീസ് മാസ്റ്റർ
പാലക്കാട് : മുസ്ലിം ലീഗ് സംസഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര കേരളത്തിനും മുസ്ലിം സമുദായത്തിനും വലിയ നഷ്ടമാണ്.
മിതഭാഷിയും സൗമ്യനുമായിരുന്ന അദ്ദേഹം രാജ്യത്ത് മത സൗഹാർദ്ധം നിലനിർത്തുന്നതിൽ വഹിച്ച പങ്ക് നിസ്തുലമായിരുന്നുവെന്നും, ജാതി മത രാഷ്ട്രീയ ഭേധമന്യേ ഏവരുടെയും സ്നേഹവും ആദരവും ലഭിച്ച ഹൈദരലി തങ്ങൾ കേരളീയ സമൂഹത്തിലെ തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു വെന്നു അനുസ്മരണ സന്ദേശത്തിൽ അറിയിച്ചു . സായാഹ്ന ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ