പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി. കോക്കൂർ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്വാളയാർ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ ജീവനക്കാരനാണ് പിടിയിലായ വിഷ്ണു.
ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സിൽ തൃശൂരിൽ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി. ഇയാളിൽ നിന്ന് 1 കിലോ 849ഗ്രാം ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് ബസിൽ വെച്ച് പിടിയിലാകുന്നത്.