നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
(വാർത്ത. രാമദാസ് ജി. കൂടല്ലൂർ)
നെന്മാറ. വിത്തനശ്ശേരി ലക്ഷം വീട്ടിൽ സരസ്വതി(55വയസ്സ്)യാണ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. നായ കടിച്ചതിനെതുടർന്ന് 2023 മെയ് 2ന് നെന്മാറ ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും, അവിടെ നിന്നും നിർദ്ദേശിച്ച പ്രകാരം പാലക്കാട് ജില്ലാ ആശുപത്രിയിൽ ചെന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്ത് ഏതാനും ദിവസത്തെ ചികിത്സക്കുശേഷം വീട്ടിലെത്തുകയും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പിന്നീട് നെന്മാറ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും, അവിടെ നിന്നും നിർദ്ദേശിച്ച പ്രകാരം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയിൽ ഇവരുടെ കാൽപാദം മുറിച്ചുമാറ്റേണ്ടിവന്നു. ഏറെ നാളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഈ വീട്ടമ്മ 2023ജൂലായ്18ന് മരിച്ചു. വിത്തനശ്ശേരിയിലെ വീട്ടിൽ എത്തിച്ച മൃതദേഹം മരണാനന്തര ചടങ്ങുകൾക്കു ശേഷം ഇന്ന് കാലത്ത് വക്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു.
ഭർത്താവ്. പരേതനായ ചുമട്ടുതൊഴിലാളി ബാലൻ.
മക്കൾ. ബിജു.,ബിന്ദു.,സിന്ധു.
മരുമക്കൾ. കൃഷ്ണൻകുട്ടി., ജഗന്നാഥൻ.
പ്രദേശ വാസികൾക്കും, പ്രഭാത നടത്തകാർക്കും
തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതിനാൽ ജനങ്ങളുടെ സംരക്ഷണത്തിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.