പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ഡോക്ടറില്ലെന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ.എല്ലാ ദിവസവും ഹൃദ്രോഗവിഭാഗത്തില്‍ എല്ലാ ദിവസവും ഒപി ഉറപ്പാക്കുമെന്നും നിലവിലെ ഒഴിവുകള്‍ നികത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഡിഎംഒ ഡോ.കെ.ആർ വിദ്യ പറഞ്ഞു.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഹൃദ്രോഗ ചികിത്സയ്ക്ക് എത്തുന്നവർ പ്രതിസന്ധിയിലായിരുന്നു. തലേദിവസം ടോക്കണ്‍ എടുത്താല്‍ മാത്രമാണ് ഇവിടെ ചികിത്സ ലഭ്യമാകുന്നത് . അടിയന്തര ചികിത്സ ആവശ്യമുള്ളവർ ജില്ലയ്ക്ക് പുറത്തെ സർക്കാർ ആശുപത്രികള്‍ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ .