ബസപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി.
വാണിയംകുളത്താണ് സംഭവം. ഐസിയുവിനുള്ളില്‍ നിന്നും പാദസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പനയൂര്‍ സ്വദേശിയായ യുവതി ഒറ്റപ്പാലം പോലീസില്‍ പരാതി നല്കി.
ഒറ്റപ്പാലം കൂനത്തറയിലുണ്ടായ ബസ് അപകടത്തില്‍ പരിക്കുപറ്റി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന പനയൂര്‍ ഉപ്പാമുച്ചിക്കല്‍ അജിന്റെ ഭാര്യ ചൈതന്യയുടെ ഇടതുകാലില്‍ ഉണ്ടായിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വര്‍ണ്ണ പാദസരം ഐ സി യുവില്‍ നിന്നും നഷ്ടപ്പെട്ടതയാണ് പരാതി.