മഴമൂലം ആശുപത്രിയിൽ തിരക്കേറുന്നു.
പല്ലശ്ശന:- മഴയെത്തുടർന്ന് പല്ലശ്ശന സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജനത്തിരക്ക് വർദ്ധിക്കുമ്പോൾ പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്. മിക്ക ആളുകൾക്കും രണ്ടാമത്തെ വാക്സിൻ എടുക്കുവാനുള്ള നിർദ്ദേശവും, സമയക്രമവും നിർദ്ദേശിക്കുന്നത് ആശാവർക്കർമാരാണ്. എന്നാൽ കൃത്യമായ സമയക്രമം അനുസരിച്ച് നിർദ്ദേശങ്ങൾ നൽകാത്തതാണ്. തിരക്കുവർദ്ധിക്കാനിടയാക്കിയതെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.