ഡിസംബര്‍ 10 ന് സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 10 ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉത്തരവിട്ടു. പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഒന്‍പതിനും അവധിയായിരിക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്