*
പല്ലശ്ശന.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ കൂടല്ലൂര്‍ മുല്ലക്കൽ ജംഗ്ഷനില്‍ ഹര് ഘര്‍ തിരംഗ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. പല്ലശ്ശന പഞ്ചായത്ത് അംഗം ആര്. ജയനാരായണന്‍ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ പതാക കോഡിനെ കുറിച്ച് പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി ക്ലാസ്സെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു മുന്നോടിയായുള്ള ചിരാത് വിളക്കു തെളിയിക്കലും ആര്. ജയനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ പി .യു രാമാനന്ദ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന് എം സുരേഷ്കുമാര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കലാകാരന്മാരുടെ സംഗീത പരിപാടികളും ഉണ്ടായിരുന്നു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ)