നിരോധിത പുകയില ഉൽപന്നം പിടികൂടി
പട്ടാമ്പി: പട്ടാമ്പി എക്സൈസ് കൈപ്പുറത്ത് നടത്തിയ പരിശോധനയിൽ 1380 പാക്കറ്റ് . സംഭവത്തിൽ പുളിക്കൽ വീട്ടിൽ മുസ്തഫയെ (61) അറസ്റ്റ് ചെയ്തു. പിടികൂടിയ ലഹരിമരുന്നിന് ഒരുലക്ഷത്തോളം വില വരുമെന്ന് അധികൃതർ അറിയിച്ചു. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിൻെറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ കെ. വസന്തകുമാർ, പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) കെ.ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സ്റ്റാലിൻ സ്റ്റീഫൻ, ഇ.ആർ. രാജേഷ്, കെ.കെ. ഷാജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു










