ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ നിലവില്‍ ഒഴിവുള്ള മൂന്നു തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദ തലത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരെയും പരിഗണിക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 30ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഡി. ഡി. ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഹൈസ്കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടിക റദ്ദായി
വിദ്യാഭ്യാസവകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് തമിഴ് (കാറ്റഗറി 527/2013) തസ്തികയില്‍ 2017 ഒക്ടോബര്‍ 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വര്‍ഷം പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2020 ഒക്ടോബര്‍ 17 മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ലക്ച്ചറര്‍ ഒഎംആര്‍ പരീക്ഷ 19ന്
റൂറല്‍ ഡെവലപ്മെന്റ് വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് വണ്‍ (കാറ്റഗറി നമ്പര്‍ 0 68 /2015) തസ്തികയ്ക്കായി നിശ്ചയിച്ചിരുന്ന ഒ.എം.ആര് പരീക്ഷ ഡിസംബര്‍ 19ന് രാവിലെ 10. 30 മുതല്‍ 12.15 വരെ മുന്‍നിശ്ചയിച്ച പരീക്ഷാകേന്ദ്രത്തില്‍ നടത്തുമെന്ന് പി. എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.