കാലം മാറുമ്പോഴും മാറ്റങ്ങൾ സംഭവിക്കാത്ത ഒരുപാട് ദർശനങ്ങളിലൊന്നാണ് ശ്രീ നാരായണ ഗുരുദേവൻ്റെയും. മതത്തിൻ്റെയും ജാതിയുടെയും വർണത്തിൻ്റെയും പേരിൽ മാനവിക വസന്തത്തെ ഇല്ലായ്മക്കെതിരേ പോരാടിയ നവോത്ഥാന നായകനായിരുന്നു ഗുരു. വിഭാഗീയതകളില്ലാത്ത ഒരു ലോക ദർശനമാണ് സ്വജീവിതം ഗുരുദേവൻ വിഭാവനം ചെയ്തത്. എന്നാൽ നമ്മൾ മനോഹരമായി അലങ്കരിച്ചുവെച്ച മതേതര കാഴ്ചപ്പാടുകൾക്ക് നേരെയുള്ള അക്രമത്തിന് ആളും അർത്ഥവും നൽകുന്നവരിൽ ഗുരുദേവ ദർശനത്തിൽ ആകൃഷ്ടരായവരെ കൂടി കാണാനാവുന്നു എന്ന സങ്കടകരമായ വസ്തുതക്കും കേരളം ഒളിഞ്ഞും തെളിഞ്ഞും സാക്ഷ്യം വഹിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ അടുപ്പിലെ തീയും ഉള്ളിലെ തിളയുമായി പൊറുതിമുട്ടി നിൽക്കുന്ന മലയാളികൾ സുരക്ഷിതനായ ഒരു നേതാവിനെ തേടുമ്പോൾ ഗുരു ചൈതന്യമുള്ള ആരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. അത്ര ആഴത്തിൽ ഗുരുദേവൻ നൽകിയ ജീവിതമധുരവും വെളിച്ചവും മലയാളി മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം.
പറച്ചിലും കാര്യവും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ആധുനിക മലയാളികൾക്ക് മുന്നേ ജീവിച്ച ഗുരുദേവൻ്റെ കർമങ്ങൾക്ക് കാലാതിവർത്തിയായ ഒരു ചൈതന്യം നമുക്ക് ദർശിക്കാം. വികലമായ ഒരു കാലത്താണ് നവനിർമ്മാണത്തിനുതകുന്ന ചേരുവകളെല്ലാം അസാധാരണമായ ജീവിതം കൊണ്ട് ഗുരുദേവൻ ലോകത്തിന് ജീവിക്കുന്ന ദർശനമായി മാറിയത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മന്ത്രം ഉരുവിട്ട ശ്രീനാരായണ ഗുരുവിൻ്റെ സ്മരണകളിരമ്പുകയാണ് നവ സാങ്കേതിക വിപ്ലവകാലത്തും. അധികാരവും വിദ്യാഭാസമുള്ളവരും ഇവ ഇല്ലാത്തവനെ അടിച്ചമർത്തുമെന്നും അതിന് തടയിടാൻ വിദ്യ കൊണ്ട് എല്ലാവരും പ്രബുദ്ധരാവുക എന്ന ദർശനം പങ്കുവെച്ച ഗുരുവിൻ്റെ പ്രാധാന്യവും വൈകാരികതയും പുതുതലമുറകൾക്ക് പരിചയപ്പെടുത്തുന്നതാവട്ടെ ഈ ചതയദിനം.
ഒരു നൂറ്റാണ്ട് മുൻപ് മനുഷ്യൻ എങ്ങനെ മരണം വരെ ജീവിക്കണമെന്ന് ജീവിച്ചു കാണിച്ച ഗുരുദേവന് സായാഹ്നം കുടുംബത്തിൻ്റെ പ്രണാമം.










