മലമ്പുഴ ജയിലിലെ തടവുകാർക്ക് ‘ഗ്രാഫ്റ്റിങ്ങ് പരിശീലനം നൽകി
മലമ്പുഴ:
പാലക്കാട് ജൻ ശിക്ഷൺസൻ സ്ഥാന്റെ നേതൃത്വത്തിൽ കൃഷിപ്പണികളിൽ ഏർപ്പെട്ടിട്ടുള്ള 20 ളം തടവുകാർക്ക് ഗ്രാഫ്റ്റിങ് ( പതിവെയ്ക്കൽ – ഒട്ടു മാവ്, പ്ലാവ് )
പരിശീലനം നൽകി.
ജില്ലയിലെ പച്ചതുരുത്ത് പദ്ധതിക്കായി ജയിൽ നഴ്സറിയിൽ ഉത്പാദിപ്പിച്ചിട്ടുള്ള നാടൻ പ്ലാവിൻ തൈകൾ വേഗത്തിൽ കായ്ഫലം തരുന്ന വിയറ്റ്നാം ഏർലി പ്ലാവിന്റെ ശാഖ ചേർത്താണ് ഗ്രാഫ്റ്റിങ് നടത്തിയത്.
താമസിയാതെ ഗ്രാഫ്റ്റ് ഡ് ഫലവൃക്ഷ തൈകൾ ജയിലിൽ നിന്നും പൊതുജനങ്ങൾക്ക് കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.










