ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട് എടുത്തിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാത്ത സർക്കാരിനും ജനങ്ങളെ വഞ്ചിക്കുന്ന പ്രതിപക്ഷത്തിനുമെതിരെയുള്ള വിധി എഴുത്ത് പാലക്കാട് തെരഞ്ഞെടുപ്പില്‍ ഉണ്ടാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
പാലക്കാട് കല്‍പ്പാത്തിയില്‍ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.പാലക്കാട് താമര വിരിയും. ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട് ഇങ്ങ് എടുത്തിരിക്കും. പുതിയ ജനാധിപത്യം ജനങ്ങളാണ് രചിക്കേണ്ടത്. അതിന്റെ നേട്ടം കേരളത്തിലെ മുഴുവൻ ജനങ്ങള്‍ക്കും ഉണ്ടായിരിക്കും. രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനാണ് വോട്ട് നല്‍കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.