പാലക്കാട്: ചലച്ചിത്ര സംവിധായകന് പി ഗോപകുമാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. പാലക്കാട് നൂറണിയിലാണ് താമസം. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോട് മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാമറാമാന് പി സുകുമാറിന്റെയും നടന് പി വിജയകുമാറിന്റെയും സഹോദരനാണ്. പി ഭാസ്കരന് മാസ്റ്ററുടെ സംവിധാന സഹായിയായാണ് സിനിമാപ്രവര്‍ത്തനം തുടങ്ങിയത്.