വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും അരപവൻ തൂക്കംവരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍.
തരൂര്‍ സ്വദേശിനിയായ സുജിത(30)യാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതിയാണ് അരപവൻ തൂക്കം വരുന്ന സ്വര്‍ണ്ണമാല ജ്വല്ലറിയില്‍ നിന്നും മോഷ്ടിച്ചത്.
ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 10.47നാണ് യുവതി ജ്വല്ലറിയില്‍ എത്തിയത്. സഹോദരിയുടെ കുട്ടിക്കായി സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതി ജീവനക്കാരോട് വിവിധ മോഡല്‍ മാലകള്‍ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു.