ശബരി എക്സ്പ്രസ്സിൽ നിന്നും സ്വർണ്ണ ബിസ്‌ക്കറ്റും ആഭരണങ്ങളും പിടികൂടി.
പാലക്കാട്:
ഉത്തം ഗോറൈന്‍, മനാഫ് ജനാ എന്നിവരാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍റെ പിടിയിലായിരിക്കുന്നത്. സ്വര്‍ണ്ണ ബിസ്‌കറ്റുകളും ആഭരങ്ങളുമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണത്തിനു യാതൊരു രേഖകളും ഇല്ലെന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇതോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടന്ന് സംശയിക്കുന്നതായി പാലക്കാട് കസ്റ്റംസ് സൂപ്രണ്ട് പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രാവിലെ ഒന്‍പതരയോടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ അര്‍പിഎഫും കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.868 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയത്.










