പാചക വാതകത്തിന് സബ്സിഡി അനുവദിക്കണം അധിക നികുതി കുറയ്ക്കണം ഉപഭോക്‌തൃ ആക്ഷൻ കൗൺസിൽ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്ര സർക്കാർ ഏറെറടുക്കണമെന്നും, പാചക വാതകത്തിന് സബ്സിഡി അനുവദിക്കണമെന്നും, നികുതിയിൽ ഇളവ് അനുവദിക്കണമെന്നും കേരള ഉപഭോക്തൃ ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റി . ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ജനദ്രോഹപരമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ സംസ്ഥാനം ഈടാക്കുന്ന നികുതിയിൽ കുറവ് വരുത്തി കോവി ഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2014 ൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 110 ഡോളർ വരെ ഉയർന്ന സമയത്ത് ഗാർഹിക സിലിണ്ടറിന്റെ വില 1000 രൂപയിൽ അധികമായ സമയത്താണ് സർക്കാർ 50% ഓളം സബ്സിഡി അനുവദിച്ചത്. 2020 ൽ ക്രൂഡ് ഓയലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ 75 ഡോളർ ആയ സാഹചര്യത്തിൽ പാചക വാതകത്തിനുള്ള സബ്സിഡി 2020 ജ്ര ലൈയ് മുതൽ കേന്ദ്ര സർക്കാർ നിർത്തലാക്കുകയുണ്ടായി. അന്താരാഷ്ട വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും അധിക എക്സൈസ് തീരുവയും വർദ്ധിപ്പിച്ച് വില വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്നു നിലപാടു തന്നെയാണ് പാചക വാതകത്തിന്റെ കാര്യത്തിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കേരള ഉപഭോക്തൃ അക്ഷൻ കൗൺസിൽ ജന: കൺവീനർ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. എം. അഖിലേഷ് കുമാർ, എസ്.ശശീന്ദ്രൻ നായർ, ടി.ആർ. കണ്ണൻ, കെ.ആർ. രഘുനാഥ്, എം.അബൂബക്കർ, ടി.എം.സെയ്ത്, കെ.എം. കുമാരൻ, എം.കൃഷ്ണാർജ്ജൂനൻ, എം.രാമകൃഷ്ണൻ പ്രസംഗിച്ചു.