സംഘം ചേർന്ന് ആക്രമണം; പൂതനൂർ ചീപ്പാറയിൽ ഒരാൾക്ക് വെട്ടേറ്റു
സംഘം ചേർന്ന് ആക്രമണം;
പൂതനൂർ ചീപ്പാറയിൽ ഒരാൾക്ക് വെട്ടേറ്റു
കോങ്ങാട്: പൂതംകോടിന് സമീപം ചീപ്പാറയിൽ സംഘം ചേർന്നുണ്ടായ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. പാലക്കാട് മേപ്പറമ്പ് സ്വദേശി സജാദി(32)നാണ് വെട്ടേറ്റത്. യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജാദിന്റെ പരാതിയിൽ പൂതനൂർ സ്വദേശികളായ ശബരി, ശ്യാം, ഖലീൽ, കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവരടക്കം ആറ് പേർക്കെതിരെ കോങ്ങാട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.