മണ്ണാർക്കാട് നഗരസഭാ തീരുമാനിച്ച പോലെ നെല്ലിപ്പുഴയിൽ ഉണ്ടായിരുന്ന ഗാന്ധി പ്രതിമ മാറ്റി പുതിയത് സ്ഥാപിച്ചു.
നേരത്തെയുണ്ടായിരുന്ന പ്രതിമയ്ക്ക് മഹാത്മാ ഗാന്ധിയുമായി
രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. ബുധനാഴ്ച രാത്രിയിലാണ് പുതിയ പ്രതിമ സ്ഥാപിക്കൽ പ്രവൃത്തി നടന്നത്.ആവശ്യമായ സമയം ലഭിക്കാതിരുന്നതിനാലാണ് രൂപകൽപ്പനയിൽ പിഴവുകൾ സംഭവിക്കാനിടയായതെന്ന് പ്രതിമയുടെ ശിൽപ്പിയായ മേലാർക്കോട് സ്വദേശി രാജൻ പറഞ്ഞു.
നേരത്തെ അഞ്ചര അടി ഉയരമുള്ള പ്രതിമായായിരുന്നു സ്ഥാപിച്ചത്.