ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു
ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമിട്ടു. പാലക്കാട് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. DCC പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠന്‍ MP, രമ്യഹരിദാസ് MP, ഷാഫി പറമ്പില്‍ MLA, വി.ടി.ബല്‍റാം MLA, വി.എസ്.വിജയരാഘവന്‍ Ex.MP, കെ.എ.ചന്ദ്രന്‍ Ex.MLA, KPCC വെെസ് പ്രസിഡന്‍റ് സി.പി.മുഹമ്മദ്, ജനറല്‍ സെക്രട്ടറിമാരായ ഒ.അബ്ദുള്‍റമാന്‍കുട്ടി, കെ.പി.അനില്‍കുമാര്‍, സി.ചന്ദ്രന്‍, എ.തങ്കപ്പന്‍, സെക്രട്ടറിമാരായ പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍, പി.ബാലഗോപാല്‍, പി.വി.രാജേഷ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ എ.കുമാരസ്വാമി, കെ.എസ്.ബി.എ.തങ്ങള്‍, എ.ഐ.സി.സി മെമ്പര്‍ കെ.എ.തുളസി ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, ഹരിദാസ്, എം.ഇര്‍ഷാദ്, ഡി.അരുണ്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.